“സ്നേഹം,സ്വാതന്ത്ര്യം,പൂർണ്ണത” എന്ന തലക്കെട്ടോടെ സെലിബ്രിറ്റി ഫോട്ടോഗ്രാഫർ യാമി പകർത്തിയ കന്യാസ്ത്രീ വസ്ത്രമണിഞ്ഞ യുവതികളുടെ ചിത്രം അതിരുകടന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രതിഫലനമാണെന്ന് കെ.സി.വൈ.എം. മതവികാരങ്ങളെ വ്രണപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പങ്കുവെക്കപ്പെടുന്ന ഇത്തരം ചിത്രങ്ങളും ആശയങ്ങളും തെറ്റാണെന്നും ഇവ പിൻവലിക്കണമെന്നും കെ.സി.വൈ.എം. ശക്തമായി ആവശ്യപ്പെട്ടു.
