KCYM പ്രസ്ഥാനത്തിന്റെ സ്വർഗീയ മധ്യസ്ഥൻ വി. തോമസ് മൂറിന്റെ സംസ്ഥാന തല അനുസ്മരണ ദിനാഘോഷം കൊല്ലം രൂപതയുടെ ആതിഥേയത്വത്തിൽ കൊട്ടിയം ഫോറോന പുല്ലിച്ചിറ മരിയൻ തീർത്ഥാടന ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. നിത്യ സഹായ മാതാ ദേവാലയം കൊട്ടിയത്ത് നിന്നും യുവജനങ്ങൾ അണിനിരന്ന സ്നേഹ സന്ദേശ ബൈക്ക് റാലിയോടെ അനുസ്മരണ ആഘോഷങ്ങൾക്ക് ആരംഭമായി. കൊട്ടിയം ഇടവക വികാരി Fr. അമൽ രാജ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് പുല്ലിച്ചിറ പാരിഷ് ഹാളിൽ വച്ച് അനുസ്മരണ സമ്മേളനം നടത്തപ്പെട്ടു. സമ്മേളനം കൊല്ലം രൂപതാ ബിഷപ്പ് പ്രിയബഹുമാനപ്പെട്ട റൈറ്റ്. റവ. ഡോ. പോൾ ആന്റണി മുല്ലശേരി പിതാവ് ഉദ്ഘാടനം ചെയ്തു.