മലയോര കുടിയേറ്റ കർഷകരെ ബാധിക്കുന്ന ബഫർസോൺ വിജ്ഞാപനത്തിനത്തിനെതിരെ കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ മലബാർ യൂത്ത് കോൺക്ലെവ് നടത്തപ്പെട്ടു. മാനന്തവാടി രൂപതയുടെ ആതിഥേയത്വത്തിൽ ദ്വാരക പാസ്റ്ററൽ സെന്ററിൽ വച്ച് നടത്തപ്പെട്ട യൂത്ത് കോൺക്ലെവിൽ കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിൽ,കൽപ്പറ്റ എംഎൽഎ അഡ്വ.ടി.സിദ്ദിഖ്, KIFA സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ, ഹൈക്കോടതി അഭിഭാഷകൻ അഡ്വ.അലക്സ് എം സ്കറിയ, മാനന്തവാടി കർഷകൻ ബേബി എസ്, മാനന്തവാടി രൂപതാ പ്രസിഡന്റ് ടിബിൻ വർഗീസ് എന്നിവർ വിഷയാവതരണം നടത്തി.കെ.സി.വൈ.എം മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് സജിൻ ചാലിൽ മോഡറേറ്ററായി. നൂറോളം യുവജനങ്ങൾ പങ്കെടുത്ത പരിപാടിയിൽ കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി ഷിജോ നിലക്കപ്പിള്ളി ബഫർസോൺ വിജ്ഞാപനത്തിത്തിനെതിരെ കെ.സി.വൈ.എം പ്രമേയം അവതരിപ്പിച്ചു.