കെ.സി.വൈ.എം. 2022 പ്രവർത്തന വർഷ ഉദ്ഘാടനവും കർമ്മപദ്ധതി പ്രകാശനവും ഫെബ്രുവരി 27ന് ചങ്ങനാശ്ശേരി രൂപതയുടെ ആതിഥേയത്വത്തിൽ ഏറ്റുമാനൂർ ക്രിസ്തുരാജ ഇടവകയിൽ വെച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എം. സംസ്ഥാന പ്രസിഡൻ്റ് ശ്രീ. ഷിജോ മാത്യു ഇടയാടിൽ അധ്യക്ഷനായിരുന്ന സമ്മേളനം തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു. ഹെനോസിസ് 2022: ക്രൈസ്തവ യുവത്വം ഐക്യത്തിന്റെ പ്രേക്ഷിതർ എന്ന വിഷയത്തിലൂന്നിയ കർമ്മപദ്ധതിയുടെ പ്രകാശനവും നടത്തി.
സംസ്ഥാന ലീഗൽ സെല്ലിന് രൂപം നൽകുകയും ചെയ്തു.