കെസിവൈഎം സംസ്ഥാന സമിതിയുടെ 2022 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും നിർദ്ദേശങ്ങൾ തേടുന്നതിനുമായി രൂപതകളിലെ യുവജന ശുശ്രൂഷ രംഗത്ത് ആത്മീയ നേതൃത്വം നൽകുന്ന ഡയറക്ടർമാരുടെയും ആനിമേറ്റർമാരുടെയും സംയുക്ത യോഗം ആത്മ 2022പാലാരിവട്ടം പി.ഒ.സി യിൽ വച്ച് നടത്തപ്പെട്ടു. കെ സി ബി സി യൂത്ത് കമ്മീഷൻ ഡയറക്ടർ റൈറ്റ്. റവ.ഡോ. ക്രിസ്തുദാസ് ആർ. ഉദ്ഘാടന കർമ്മം നിർവഹിച്ചു.