കെ സി വൈ എം സംസ്ഥാന സമിതിയുടെവനിതാദിനാഘോഷം *’പെണ്മ -2022′ അവൾ സംസാരിക്കട്ടെ എന്ന ആശയമുയർത്തികൊണ്ട് സംഘടിപ്പിച്ചു.മൂവാറ്റുപുഴ രൂപതയുടെ ആതിഥേയത്വത്തിൽ ഓണക്കൂർ സെന്റ് മേരീസ് ദേവാലയത്തിൽ വെച്ച് നടത്തിയ പരിപാടികൾക്ക് മൂവാറ്റുപുഴ ഭദ്രാസന മെത്രാപ്പോലീത്ത റവ. ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് പിതാവ് ഉദ്ഘാടനം കർമ്മം നിർവഹിച്ചു.ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ സിസ്റ്റർ. ലിസ്മി മുഖ്യാതിഥിയായിരുന്നു. 32 രൂപതകളെയും കോർത്തിണക്കി ക്കൊണ്ട് കേശദാന ക്യാമ്പിന് തുടക്കം കുറിച്ചു.
