കർണാടകയിൽ വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം പള്ളിയിൽ സ്ഥാപിച്ചിരുന്ന കുരിശ് നശിപ്പിച്ച് തല്‍സ്ഥാനത്ത് കാവിക്കൊടി നാട്ടിയത് മത സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണെന്നും രാജ്യത്തിന്റെ മതേതരത്വം നിലനിർത്താൻ അധികാരികൾക്ക് ഉത്തരവാദിത്വം ഉണ്ടെന്നും, ഇത്തരത്തിൽ ആവർത്തിക്കപ്പെടുന്ന സംഭവവികാസങ്ങൾ മത സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും കെസിവൈഎം സംസ്ഥാന സമിതി വിലയിരുത്തി.
