Uncategorized

ജൂൺ 26 കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ബഫർസോൺ വിജ്ഞാപനത്തിനെതിരെ യൂത്ത് കോൺക്ലെവ്

മലയോര കുടിയേറ്റ കർഷകരെ ബാധിക്കുന്ന ബഫർസോൺ വിജ്ഞാപനത്തിനത്തിനെതിരെ കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ മലബാർ യൂത്ത് കോൺക്ലെവ് നടത്തപ്പെട്ടു. മാനന്തവാടി രൂപതയുടെ ആതിഥേയത്വത്തിൽ ദ്വാരക പാസ്റ്ററൽ സെന്ററിൽ വച്ച് നടത്തപ്പെട്ട യൂത്ത് കോൺക്ലെവിൽ കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ്‌ ഷിജോ ഇടയാടിൽ,കൽപ്പറ്റ എംഎൽഎ അഡ്വ.ടി.സിദ്ദിഖ്, KIFA സംസ്ഥാന ചെയർമാൻ അലക്സ്‌ ഒഴുകയിൽ, ഹൈക്കോടതി അഭിഭാഷകൻ അഡ്വ.അലക്സ്‌ എം സ്കറിയ, മാനന്തവാടി കർഷകൻ ബേബി എസ്, മാനന്തവാടി രൂപതാ പ്രസിഡന്റ് ടിബിൻ വർഗീസ് എന്നിവർ വിഷയാവതരണം നടത്തി.കെ.സി.വൈ.എം മുൻ സംസ്ഥാന […]

ജൂൺ 26 കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ബഫർസോൺ വിജ്ഞാപനത്തിനെതിരെ യൂത്ത് കോൺക്ലെവ് Read More »

ജൂൺ 25
പ്രതിഷേധ രോഷാഗ്നി

ബഫർസോൺ പിൻവലിക്കുക മലയോര ജനതകളുടെ ആശങ്കകൾ പരിഹരിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി വിവിധ മലബാർ രൂപതകളുടെ നേതൃത്വത്തിൽ കെസിവൈഎം മാനന്തവാടി രൂപതയുടെ ആതിഥേയത്വത്തിൽ പ്രതിഷേധ രോഷാഗ്നി സംഘടിപ്പിച്ചു.മാനന്തവാടി തലശ്ശേരി താമരശ്ശേരി ബത്തേരി കണ്ണൂർ കോഴിക്കോട് രൂപതകളുടെ നേതൃത്വത്തിൽ നൂറുകണക്കിന് യുവജനങ്ങൾ പങ്കെടുത്തു.              

ജൂൺ 25
പ്രതിഷേധ രോഷാഗ്നി
Read More »

ജൂൺ 24 25 26
മലബാർ റീജിയൺ ക്യാമ്പ്

മലബാർ മേഖലയിലെ വിവിധ രൂപതകൾ ഒത്തുചേർന്നുകൊണ്ട് മലബാർ റീജണൽ ക്യാമ്പ് മാനന്തവാടി രൂപതയുടെ ആതിഥേയാത്വത്തിൽ ദ്വാരക പാസ്റ്ററൽ സെന്ററിൽ കൊയ്‌നോസ് 2022 സംഘടിപ്പിച്ചു. മാനന്തവാടി രൂപത വികാരി ജനറൽ റവ. ഫാ. പോൾ മുണ്ടോളിക്കൽ ഉദ്ഘാടനം ചെയ്തു              

ജൂൺ 24 25 26
മലബാർ റീജിയൺ ക്യാമ്പ്
Read More »

ജൂൺ 19
പഠനോപകരണ വിതരണം

വിശുദ്ധ തോമസ് മൂർ ദിനാചരണത്തോടനുബന്ധിച്ച് കൊല്ലം ബാലികാഭവനിൽ അനാഥരായ വിദ്യാർഥികൾക്ക് 10000 രൂപയുടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു              

ജൂൺ 19
പഠനോപകരണ വിതരണം
Read More »

ജൂൺ 19 HENOSIS 2022 മാർഗരേഖ പ്രകാശനം

കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ 2022 മാർഗരേഖ HENOSIS 2022ന്റെ പ്രകാശനം റൈറ്റ്. റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി നിർവഹിച്ചു.              

ജൂൺ 19 HENOSIS 2022 മാർഗരേഖ പ്രകാശനം Read More »

ജൂൺ 19
കൊയിനോസ് 2022 ലോഗോ പ്രകാശനം

കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ റീജിയണൽ ക്യാമ്പ് കൊയിനോസ് 2022 ഔദ്യോഗിക ലോഗോ പ്രകാശനം മുൻ സംസ്ഥാന പ്രസിഡന്റ് എഡ്വേർഡ് രാജു നിർവഹിച്ചു.          

ജൂൺ 19
കൊയിനോസ് 2022 ലോഗോ പ്രകാശനം
Read More »

ജൂൺ 19 വിശുദ്ധ തോമസ് മൂർ അനുസ്മരണം

KCYM പ്രസ്ഥാനത്തിന്റെ സ്വർഗീയ മധ്യസ്ഥൻ വി. തോമസ് മൂറിന്റെ സംസ്ഥാന തല അനുസ്മരണ ദിനാഘോഷം കൊല്ലം രൂപതയുടെ ആതിഥേയത്വത്തിൽ കൊട്ടിയം ഫോറോന പുല്ലിച്ചിറ മരിയൻ തീർത്ഥാടന ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. നിത്യ സഹായ മാതാ ദേവാലയം കൊട്ടിയത്ത്‌ നിന്നും യുവജനങ്ങൾ അണിനിരന്ന സ്നേഹ സന്ദേശ ബൈക്ക് റാലിയോടെ അനുസ്മരണ ആഘോഷങ്ങൾക്ക് ആരംഭമായി. കൊട്ടിയം ഇടവക വികാരി Fr. അമൽ രാജ് ഫ്ലാഗ് ഓഫ്‌ ചെയ്തു. തുടർന്ന് പുല്ലിച്ചിറ പാരിഷ് ഹാളിൽ വച്ച് അനുസ്മരണ സമ്മേളനം നടത്തപ്പെട്ടു. സമ്മേളനം

ജൂൺ 19 വിശുദ്ധ തോമസ് മൂർ അനുസ്മരണം Read More »

ജൂൺ 16
പ്രതിഷേധിച്ചു

വി.ടി ബൽറാം പ്രസിദ്ധീകരിച്ച ഫേസ്‌ബുക്ക് പോസ്റ്റിലെ ചില പരാമർശങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും പ്രതിഷേധാർഹവുമാണ്. ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് വിശ്വാസികൾക്ക് ജാഗ്രത നിർദേശം നൽകിയത് വിദ്വേഷ പ്രചാരണമായി വളച്ചൊടിക്കാൻ ഉള്ള വി ടി ബൽറാമിന്റെ ശ്രമത്തിനെതിരെ കെ സി വൈ എം പ്രതിഷേധം രേഖപ്പെടുത്തി.    

ജൂൺ 16
പ്രതിഷേധിച്ചു
Read More »

ജൂൺ 10 സമാധാന സന്ദേശ റാലി

പെന്തക്കുസ്താ തിരുനാളിൽ നൈജീരിയയിലെ ഭീകരാക്രമണത്തിൽ അപലപിച്ചും ലോകത്ത് വർദ്ധിച്ചു വരുന്ന വർഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ പാലാ രൂപതയുടെ ആതിഥേയത്വത്തിൽ പാലാ ടൗണിൽ സമാധാന സന്ദേശ റാലിയും സമാധാന സദസ്സും നടത്തി.സമാധാന സദസ്സിൽ കടുത്തുരുത്തി എംഎൽഎ ശ്രീമോൻസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഡയറക്ടർ റവ ഫാദർ സീസൺ ചാലക്കര റാലി ഫ്ലാഗ് ഓഫ് ചെയ്തു സമാധാന സദസിന്റെ ഉദ്ഘാടനം പാലാ രൂപത വികാരി ജനറൽ വെരി.റവ. ഫാ.സെബാസ്റ്റ്യൻ നിർവഹിച്ചു.    

ജൂൺ 10 സമാധാന സന്ദേശ റാലി Read More »

ജൂൺ 4
കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ ഉപവാസ സമരവും പ്രതിഷേധ ധർണ്ണയും

കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ ഉപവാസ സമരവും പ്രതിഷേധ ധർണ്ണയും തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ നടത്തി. അനിയന്ത്രിതമായ വിലക്കയറ്റം സർക്കാരിന്റെ തെറ്റായ മദ്യനയം തീരദേശ മേഖലയിലെ ജനങ്ങളോട് കാണിക്കുന്ന അവഗണന മലബാർ മേഖലയിലെ ജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ പൊതുജനത്തിന്റെ ആശങ്ക പരിഹരിക്കാതെ കീറയിൽ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള സർക്കാരിന്റെ നീക്കം വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ വർഗീയത വളർത്താനുള്ള നീക്കത്തിൽ സർക്കാർ പുലർത്തുന്ന മൗനം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു സമരവും പ്രതിഷേധവും. രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിനു മുന്നിൽ ആരംഭിച്ച

ജൂൺ 4
കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ ഉപവാസ സമരവും പ്രതിഷേധ ധർണ്ണയും
Read More »