Uncategorized

മാർച്ച്‌ 13
‘പെണ്മ -2022’

കെ സി വൈ എം സംസ്ഥാന സമിതിയുടെവനിതാദിനാഘോഷം *’പെണ്മ -2022′ അവൾ സംസാരിക്കട്ടെ എന്ന ആശയമുയർത്തികൊണ്ട് സംഘടിപ്പിച്ചു.മൂവാറ്റുപുഴ രൂപതയുടെ ആതിഥേയത്വത്തിൽ ഓണക്കൂർ സെന്റ് മേരീസ് ദേവാലയത്തിൽ വെച്ച് നടത്തിയ പരിപാടികൾക്ക് മൂവാറ്റുപുഴ ഭദ്രാസന മെത്രാപ്പോലീത്ത റവ. ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് പിതാവ് ഉദ്ഘാടനം കർമ്മം നിർവഹിച്ചു.ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ സിസ്റ്റർ. ലിസ്മി മുഖ്യാതിഥിയായിരുന്നു. 32 രൂപതകളെയും കോർത്തിണക്കി ക്കൊണ്ട് കേശദാന ക്യാമ്പിന് തുടക്കം കുറിച്ചു.

മാർച്ച്‌ 13
‘പെണ്മ -2022’
Read More »

ജനുവരി 26 അതിരുകടക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യം

“സ്നേഹം,സ്വാതന്ത്ര്യം,പൂർണ്ണത” എന്ന തലക്കെട്ടോടെ സെലിബ്രിറ്റി ഫോട്ടോഗ്രാഫർ യാമി പകർത്തിയ കന്യാസ്ത്രീ വസ്ത്രമണിഞ്ഞ യുവതികളുടെ ചിത്രം അതിരുകടന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രതിഫലനമാണെന്ന് കെ.സി.വൈ.എം. മതവികാരങ്ങളെ വ്രണപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പങ്കുവെക്കപ്പെടുന്ന ഇത്തരം ചിത്രങ്ങളും ആശയങ്ങളും തെറ്റാണെന്നും ഇവ പിൻവലിക്കണമെന്നും കെ.സി.വൈ.എം. ശക്തമായി ആവശ്യപ്പെട്ടു.

ജനുവരി 26 അതിരുകടക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യം Read More »

Career123

When using Lorem Ipsum for creating dummy content for your newly created website, you can select the text formats you want from the tool. Like, words, sentences, or paragraphs. Then, you can select whether you want HTML markup in your dummy content or not Then, you can choose the number of words and paragraphs for

Career123 Read More »

മാർച്ച്‌ 10 എയ്ഡഡ് സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണം.

    എയ്ഡഡ് സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ വേണ്ട നടപടി ക്രമങ്ങൾ കൈക്കൊള്ളണമെന്നും ജോലിയിൽ പ്രവേശിച്ച അധ്യാപകരുടെ നിയമ നടപടികൾ പൂർത്തീകരിച്ചു അവർ ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൈക്കൊള്ളുകയും ചെയ്യണമെന്ന് കെസിവൈഎം സംസ്ഥാന സമിതി മുഖ്യമന്ത്രിക്ക് കത്തയച്ചു

മാർച്ച്‌ 10 എയ്ഡഡ് സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണം. Read More »

മാർച്ച്‌ 1 2022 ആത്മ 2022 ഡയറക്ടേഴ്സ് ആനിമേറ്റഴ്സ് മീറ്റ് 2022

    കെസിവൈഎം സംസ്ഥാന സമിതിയുടെ 2022 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും നിർദ്ദേശങ്ങൾ തേടുന്നതിനുമായി രൂപതകളിലെ യുവജന ശുശ്രൂഷ രംഗത്ത് ആത്മീയ നേതൃത്വം നൽകുന്ന ഡയറക്ടർമാരുടെയും ആനിമേറ്റർമാരുടെയും സംയുക്ത യോഗം ആത്മ 2022പാലാരിവട്ടം പി.ഒ.സി യിൽ വച്ച് നടത്തപ്പെട്ടു. കെ സി ബി സി യൂത്ത് കമ്മീഷൻ ഡയറക്ടർ റൈറ്റ്. റവ.ഡോ. ക്രിസ്തുദാസ് ആർ. ഉദ്ഘാടന കർമ്മം നിർവഹിച്ചു.

മാർച്ച്‌ 1 2022 ആത്മ 2022 ഡയറക്ടേഴ്സ് ആനിമേറ്റഴ്സ് മീറ്റ് 2022 Read More »

ഫെബ്രുവരി 28 OYO2.0 യൂണിഫോമിന്റ രാഷ്ട്രീയം.

    യൂണിഫോമിന്റ രാഷ്ട്രീയം എന്ന വിഷയത്തെ ആസ്പദമാക്കി കേരള ലോട്ടറി റിട്ടേഡ് ജോയിന്റ് ഡയറക്ടർ ശ്രീ കെ ഡി അപ്പച്ചൻ ക്ലാസുകൾ നയിച്ചു

ഫെബ്രുവരി 28 OYO2.0 യൂണിഫോമിന്റ രാഷ്ട്രീയം. Read More »

ഫെബ്രുവരി 27 പ്രവർത്തന വർഷ ഉദ്ഘാടനം

    കെ.സി.വൈ.എം. 2022 പ്രവർത്തന വർഷ ഉദ്ഘാടനവും കർമ്മപദ്ധതി പ്രകാശനവും ഫെബ്രുവരി 27ന് ചങ്ങനാശ്ശേരി രൂപതയുടെ ആതിഥേയത്വത്തിൽ ഏറ്റുമാനൂർ ക്രിസ്തുരാജ ഇടവകയിൽ വെച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എം. സംസ്ഥാന പ്രസിഡൻ്റ് ശ്രീ. ഷിജോ മാത്യു ഇടയാടിൽ അധ്യക്ഷനായിരുന്ന സമ്മേളനം തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു. ഹെനോസിസ് 2022: ക്രൈസ്തവ യുവത്വം ഐക്യത്തിന്റെ പ്രേക്ഷിതർ എന്ന വിഷയത്തിലൂന്നിയ കർമ്മപദ്ധതിയുടെ പ്രകാശനവും നടത്തി. സംസ്ഥാന ലീഗൽ സെല്ലിന് രൂപം നൽകുകയും ചെയ്തു.

ഫെബ്രുവരി 27 പ്രവർത്തന വർഷ ഉദ്ഘാടനം Read More »

ഫെബ്രുവരി 14 OYO 2.0

    യുവജനങ്ങൾക്കിടയിൽ സാമൂഹ്യ വിഷയങ്ങൾ ചർച്ച ചെയ്യുവാനും സംവദിക്കുവാനും ഉള്ള വേദി പ്രണയത്തിന്റെ മനശാസ്ത്രം പ്രണയ ദിനമായ ഫെബ്രുവരി 14 ന് പ്രണയത്തിന്റെ മനശാസ്ത്രം എന്ന വിഷയത്തിൽ ആലുവ കർമ്മലെഗിരി സെമിനാരി പ്രൊഫസർ റവ ഫാദർ രാജേഷ് പൊള്ളയിൽ ക്ലാസുകൾ നയിച്ചു.150 യുവജനങ്ങൾ പങ്കെടുത്തു

ഫെബ്രുവരി 14 OYO 2.0 Read More »

ഫെബ്രുവരി 12 സംയുക്ത സിൻഡിക്കേറ്റും അധികാര കൈമാറ്റവും

        കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ 2022 പ്രവർത്തന വർഷത്തെ ഭാരവാഹികളുടെ അധികാര കൈമാറ്റവും സംയുക്ത സിൻഡിക്കേറ്റും കളമശ്ശേരി സെൻ ജൂഡ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. കെ.സി.ബി.സി യൂത്ത് കമ്മീഷൻ ചെയർമാൻ റൈറ്റ്.റവ. ഡോ.ആർ ക്രിസ്തുദാസ് സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ചു. 2022-23 വർഷത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.അതിരുകടക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യം

ഫെബ്രുവരി 12 സംയുക്ത സിൻഡിക്കേറ്റും അധികാര കൈമാറ്റവും Read More »

ഫെബ്രുവരി 1 നിവേദനം സമർപ്പിച്ചു

    ക്രൈസ്തവരുടെ വിശുദ്ധ ദിവസമായി ഞായറാഴ്ചകളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത കൊണ്ടുപോലും മതപരമായ ചടങ്ങുകൾ നടത്താൻ അനുവദിക്കാത്ത ശാസ്ത്രീയമായ ലോക്ഡൗൺ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ജില്ലാ കളക്ടർമാർക്ക് 32 രൂപതകളിലും അതാമേഖല കൂട്ടായ്മ വഴിയായി നിവേദനം സമർപ്പിച്ചു.കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 1 കോട്ടയം ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ IAS ന് നിവേദനം സമർപ്പിച്ചു.

ഫെബ്രുവരി 1 നിവേദനം സമർപ്പിച്ചു Read More »